ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി
-
കൈവല്യ
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ കേരള സർക്കാർ 01.11.2016 ലെ സ.ഉ (പി) നമ്പർ 174/16/തൊഴിൽ ഉത്തരവ് പ്രകാരം എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര തൊഴിൽ പുന:രധിവാസ പദ്ധതിയാണ് കൈവല്യ.
കൈവല്യ പദ്ധതിക്ക് താഴെപ്പറയുന്ന നാല് ഘടകങ്ങൾ ഉണ്ട്.
-
വൊക്കേഷണൽ ആന്റ് കരിയർ ഗൈഡൻസ്
-
കപ്പാസിറ്റി ബിൽഡിംഗ്
-
മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി
-
സ്വയംതൊഴിൽ വായ്പ പദ്ധതി
-
-
-
വൊക്കേഷണൽ ആന്റ് കരിയർ ഗൈഡൻസ്
-
-
-
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷിക്കാരായ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ് ക്ലാസുകൾ, മോട്ടിവേഷൻ, തൊഴിൽ സാധ്യതകളെ സംബന്ധിച്ച വിവരങ്ങൾ, അവർക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ എന്നിവ ഈ ഘടക പദ്ധതി പ്രകാരം ലഭ്യമാക്കുന്നു. സ്പെഷ്യൽ സ്കൂളുകൾ, ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും ഇക്കാര്യത്തിൽ ലഭ്യമാക്കുന്നു.
-
-
-
-
കപ്പാസിറ്റി ബിൽഡിംഗ്
-
-
-
ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, സംരംഭകത്വ വികസന പരിശീലനം എന്നിവ നൽകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് താല്പര്യമുള്ള മേഖലകളിൽ പ്രത്യേക പരിശീലനം ആവശ്യമുണ്ടെങ്കിൽ അത്തരം പരിശീലനം നൽകുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംരംഭകത്വ വികസന പരിശീലനം നൽകുന്നു. ബാങ്കുകളുടെ നേതൃത്വത്തിലുള്ള RSETI (Rural Self Employment Training Institute), എംപ്ലോയബിലിറ്റി സെന്റർ, NCSDA (National Career Service center for Differently Abled) തുടങ്ങി, ഈ രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളുമായി ഇക്കാര്യത്തിൽ സഹകരിക്കുന്നതാണ്.
-
-
-
-
മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി
-
-
-
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നത് മുതൽ ലക്ഷ്യത്തിലെത്തുന്നത് വരെ വിവിധ ഘട്ടങ്ങളിൽ അവരെ സഹായിക്കുന്നതിനും മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിനും സഹായിക്കുന്നു. മൽസര പരീക്ഷകൾക്ക് അപേക്ഷിക്കുന്നത് മുതൽ ലക്ഷ്യത്തിലെത്തുന്നത് വരെയുള്ള തുടർ പരിശീലനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദ്യോഗാർത്ഥികളെ അനുയോജ്യമായ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുകയും അവരെ അപേക്ഷ അയക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു. പരീക്ഷകളോട് തൊട്ടടുത്ത ദിവസങ്ങളിൽ തീവ്രപരിശീലനവും നൽകുന്നു.
-
-
-
-
സ്വയം തൊഴിൽ വായ്പ പദ്ധതി
-
-
-
സ്വയം തൊഴിൽ സംരംഭങ്ങൾക്കായി പലിശരഹിത വായ്പ നൽകുന്നതാണ്. 21-നും 55-നും മദ്ധ്യേ പ്രായമുള്ള കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുള്ളവർക്ക് അപേക്ഷിക്കാം. കുടുംബവാർഷികവരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ഒരു വ്യക്തിക്ക് പരമാവധി 50,000 (അൻപതിനായിരം) രൂപ വരെയാണ് വായ്പയായി അനുവദിക്കുന്നത്. വായ്പാതുകയുടെ 50 ശതമാനം പരമാവധി 25,000/- (ഇരുപത്തയ്യായിരം) രൂപ വരെ സബ്സിഡിയായി അനുവദിക്കുന്നതാണ്. സംരംഭം സ്വന്തമായി നടത്താൻ കഴിയാത്തത്ര ഭിന്നശേഷിയുള്ള പക്ഷം അടുത്ത ഒരു ബന്ധുവിനെകൂടി (മാതാവ്/പിതാവ്/ഭർത്താവ്/ഭാര്യ/മകൻ/മകൾ തുടങ്ങിയ) ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്. ഈ ചട്ടങ്ങൾക്കനുസരിച്ച് വായ്പ ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിതവേതനം ലഭിക്കുന്നതല്ല. ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ സ്ഥിരം ഒഴിവുകൾക്കും സംരംഭം നന്നായി തുടർന്ന് പോകുമെന്ന ഉറപ്പിന്മേൽ താൽക്കാലിക ഒഴിവുകൾക്കും പരിഗണിക്കുന്നതാണ്. വ്യക്തിഗത സംരംഭങ്ങൾക്കാണ് വായ്പ നല്കുന്നതെങ്കിലും പ്രായോഗികമാവുമെങ്കിൽ സംയുക്ത സംരംഭവും ആരംഭിക്കാവുന്നതാണ്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും അപേക്ഷാ ഫോറം ലഭിക്കുന്നതാണ്. വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തും അപേക്ഷാ ഫോറം എടുക്കാവുന്നതാണ്.