സേവനാവകാശ നിയമം
നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് മുഖേന സേവനാവകാശ നിയമ പ്രകാരം ഏഴ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ചുവടെ ചേർക്കും പ്രകാരം നിയമപരമായി പ്രാപ്യമാക്കിയിട്ടുണ്ട്.
സേവനാവകാശ നിയമം -2012
നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിൽ നിന്ന്
പൊതുജനങ്ങൾക്കു ലഭിക്കുന്ന സേവനങ്ങൾ
ക്രമ നമ്പർ |
ലഭിക്കുന്ന സേവനങ്ങൾ |
അപേക്ഷാ ഫോറത്തോടൊപ്പം നൽകേണ്ടുന്ന രേഖകൾ |
സമയ പരിധി |
ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ |
ഒന്നാം അപ്പീലധികാരി |
രണ്ടാം അപ്പീലധികാരി |
1. |
രജിസ്ട്രേഷൻ |
ജനനത്തീയതി മേൽവിലാസം, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ, വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ മാത്രം) |
1ദിവസം (ശരിയായ രേഖകൾ സമർപ്പിക്കുന്ന പക്ഷം) |
ഓഫീസ് തലവൻ (എംപ്ലോയ്മെന്റ്ഓഫീസർ/ജില്ലാ എംപ്ലോയ്മെന്റ്ഓഫീസർ/ സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി&ഇ/ഡെപ്യൂട്ടി ചീഫ് (യു.ഇ.ഐ.& ജി.ബി) |
മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ |
ജോയിന്റ് ഡയറക്ടർ |
2. |
പുതുക്കൽ |
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് (കാർഡ് നഷ്ടപ്പടുന്ന പക്ഷം രജിസ്ട്രേഷൻ സമയത്ത് നൽകിയ വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം) മെഡിക്കൽ സർട്ടിഫിക്കറ്റ് ചേർത്തുളള പുതുക്കലിന് അപേക്ഷ എംപ്ലോയ്മെന്റ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്) 1) അപേക്ഷ. 2) എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് 3)മെഡിക്കൽ സർട്ടിഫിക്കറ്റും ഒപ്പം ഫിറ്റ്നസ് സർട്ടിഫിക്കറ്റും 4) ഐ.പി/ഒ.പി കാർഡ് |
1 ദിവസം (സർക്കാരിന്റെ പ്രത്യക പുതുക്കൽ ഉത്തരവ് ഒഴികെ) |
ഓഫീസ് തലവൻ (എംപ്ലോയ്മെന്റ് ഓഫീസർ/ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ/സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി&ഇ)/ഡെപ്യൂട്ടി ചീഫ് യു.ഇ.ഐ&ജി.ബി) |
മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ |
ജോയിന്റ് ഡയറക്ടർ |
3. |
അധിക യോഗ്യതാ സർട്ടിഫിക്കറ്റ് ചേർക്കൽ/പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്ചേർക്കൽ |
സർട്ടിഫിക്കറ്റിന്റെ അസ്സൽ |
1 ദിവസം (സർട്ടിഫിക്കറ്റിന്റെ സത്യസ്ഥിതി, സ്വീകാര്യത എന്നിവ പരിശോധിക്കേണ്ടി വരുമ്പോൾ 5 ദിവസം) |
ഓഫീസ് തലവൻ (എംപ്ലോയ്മെന്റ് ഓഫീസർ/ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ/സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി&ഇ)/ഡെപ്യൂട്ടി ചീഫ് യു.ഇ.ഐ&ജി.ബി) |
മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ |
ജോയിന്റ് ഡയറക്ടർ |
4. |
രജിസ്ട്രേഷൻ മറ്റൊരു എക്സ്ചേഞ്ചിലേക്ക് മാറ്റുന്നത് |
1) നേറ്റിവിറ്റി സർട്ടിഫിക്കറ്റ് സ്ഥിരതാമസ സർട്ടിഫിക്കറ്റ്/ മേൽ വിലാസം തെളിയിക്കുന്ന രേഖ 2) എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് |
1 മാസം |
ഓഫീസ് തലവൻ (എംപ്ലോയ്മെന്റ് ഓഫീസർ/ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ/സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി&ഇ)/ഡെപ്യൂട്ടി ചീഫ് യു.ഇ.ഐ&ജി.ബി) |
മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ |
ജോയിന്റ് ഡയറക്ടർ |
5. |
ഒഴിവുകൾക്ക് നാമനിർദ്ദേശം ചെയ്യുന്നത്. |
|||||
എ) |
ഉദ്യോഗദായകൻ അറിയിക്കുന്ന 6 മാസത്തിൽ കവിയുന്നതും സംസ്ഥാന തലത്തിൽ സർക്കുലേറ്റ് ചെയ്യുന്നതുമായ ഒഴിവുകൾ |
നിശ്ചിത മാതൃകയിലുളള അർത്ഥനാപത്രത്തിൽ ഉദ്യോഗദായകൻ അറിയിക്കേണ്ടതാണ് |
1 മാസം |
ഓഫീസ് തലവൻ (എംപ്ലോയ്മെന്റ് ഓഫീസർ/ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ/സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി&ഇ)/ഡെപ്യൂട്ടി ചീഫ് യു.ഇ.ഐ&ജി.ബി) |
മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ |
ജോയിന്റ് ഡയറക്ടർ |
ബി |
ജില്ലാതലത്തിൽ മാത്രം സർക്കുലേറ്റ് ചെയ്യേണ്ടുന്ന ഒഴിവുകൾക്ക് |
നിശ്ചിത മാതൃകയിലുളള അർത്ഥനാപത്രത്തിൽ ഉദ്യോഗദായകൻ അറിയിക്കേണ്ടതാണ് |
2 ആഴ്ച |
ഓഫീസ് തലവൻ (എംപ്ലോയ്മെന്റ് ഓഫീസർ/ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ/സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി&ഇ)/ഡെപ്യൂട്ടി ചീഫ് യു.ഇ.ഐ&ജി.ബി) |
മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ |
ജോയിന്റ് ഡയറക്ടർ |
സി) |
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തലത്തിൽ മാത്രം കൈകാര്യം ചെയ്യേണ്ടുന്ന ഒഴിവുകൾക്ക് |
നിശ്ചിത മാതൃകയിലുളള അർത്ഥനാപത്രത്തിൽ ഉദ്യോഗദായകൻ അറിയ്ക്കേണ്ടതാണ് |
1 ആഴ്ച |
ഓഫീസ് തലവൻ (എംപ്ലോയ്മെന്റ് ഓഫീസർ/ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ/സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി&ഇ)/ഡെപ്യൂട്ടി ചീഫ് യു.ഇ.ഐ&ജി.ബി) |
മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ |
ജോയിന്റ് ഡയറക്ടർ |
6. |
തൊഴിൽ സഹായം സംബന്ധിച്ച പരാതികൾ അന്വേഷണം മുതലായവ |
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് (പരാതി തപാൽ മാർഗ്ഗം അയയ്ക്കുകയാണെങ്കിൽ രജിസ്ട്രേഷൻ കാർഡിലെ പകർപ്പ് മതിയാകും |
20 ദിവസം |
ഓഫീസ് തലവൻ (എംപ്ലോയ്മെന്റ് ഓഫീസർ/ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ/സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി&ഇ)/ഡെപ്യൂട്ടി ചീഫ് യു.ഇ.ഐ&ജി.ബി) |
മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ |
ജോയിന്റ് ഡയറക്ടർ |
7 |
പി.എസ്.സി–യ്ക്ക് ഒഴിവ് വിവരം റിപ്പോർട്ട് ചെയ്യുന്നത്. |
ഇല്ല |
|
1.എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ, എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്. 2.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്. |
എംപ്ലോയ്മെന്റ് ഡയറക്ടർ |
ഗവൺമെന്റ് സെക്രട്ടറി |
വകുപ്പിലെ വിവിധ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകൾ പി.എസ്.സി–ക്ക് റിപ്പോർട്ട് ചെയ്യുന്നത് ഒഴികെയുള്ള സേവനങ്ങളിൽ സേവന സ്വീകർത്താക്കൾ സമർപ്പിക്കുന്ന പ്രമാണങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ യഥാർത്ഥവും വ്യക്തവും ആകുകയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടപടികൾ ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ, നിയമങ്ങൾ എന്നിവയുടെ പരിധിയിൽ വരുകയും ചെയ്യുമ്പോൾ മാത്രമേ മേൽപ്പറഞ്ഞ സമയപരിധി ബാധകമാകുകയുള്ളൂ.
ചുമതലകളും കടമകളും
ഈ കാര്യാലയത്തിനു കീഴിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കൽ, പുതുക്കൽ, രജിസ്ട്രേഷൻ ട്രാൻസ്ഫര്‍, സെലക്ട് ലിസ്റ്റ് പരിശോധിക്കൽ, ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ, തൊഴിൽ മാര്‍ഗ്ഗനിര്‍ദ്ദേശം, സ്വയംതൊഴിൽ പദ്ധതി, തൊഴിൽ രഹിത വേതനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികൾ ആദ്യമായി അന്വേഷണ കൗണ്ടറുമായി ബന്ധപ്പെട്ട് അവിടത്തെ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. അന്വേഷണ കൗണ്ടറിന്റെ ചുമതല ഓരോ ദിവസവും ഓരോ എംപ്ലോയ്മെന്റ് ഓഫീസര്‍/ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ആയിരിക്കും നിര്‍വഹിക്കുക.