ആവലാതികളും പരിഹാര സംവിധാനവും
ഈ കാര്യാലയത്തിന്റെ പ്രവർത്തനങ്ങളേയും സേവനങ്ങളേയും സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി താഴെപ്പറയുന്ന ഉദ്യോഗസ്ഥരെ സമീപിക്കേണ്ടതാണ്.
1. ശ്രീ.സുഫിയാൻ അഹമദ്, ഐ.എ.എസ്
എംപ്ലോയ്‌മെന്റ് ഡയറക്ടർ
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്,
തൊഴിൽ ഭവൻ, ആറാം നില,
വികാസ് ഭവൻ പി ഒ
തിരുവനന്തപുരം – 33
എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്,
തൊഴിൽ ഭവൻ, ആറാം നില,
വികാസ് ഭവൻ പി ഒ
തിരുവനന്തപുരം – 33
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം
ബഹു.മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലൂടെ ലഭ്യമാകുന്ന പരാതികൾക്ക് സമയ ബന്ധിതമായി മറുപടി നൽകി വരുന്നു. ബഹു.മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ നിന്നും ലഭ്യമാകുന്ന അപേക്ഷകൾ ഓൺലൈനായി തന്നെ ബന്ധപ്പെട്ട സബ് ഓഫീസുകൾക്ക് കൈമാറുകയും, അപേക്ഷകർക്ക് 15 ദിവസത്തിനകം മറുപടി നൽകി ആയതിന്റെ പകർപ്പ് പോർട്ടലിൽ ലഭ്യമാക്കുകയും, റിപ്പോർട്ട് നൽകേണ്ടവയ്ക്ക് സർക്കാരിലേക്ക് റിപ്പോർട്ട് നൽകുകയും ചെയ്ത് വരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലെ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർമാർ സബ് ഓഫീസുകളിൽ നിന്നും അപേക്ഷകർക്ക് നൽകുന്ന മറുപടികൾ വിശദമായി പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മാസാരംഭത്തിലും ചാർജ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിമാസ പരാതി തീർപ്പാക്കൽ അവലോകന യോഗം നടത്തി വരുന്നു.
ശ്രീ.മോഹനദാസ്.പി.കെ.
ചാര്‍ജ് ഓഫീസര്‍
എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടര്‍
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്,
തിരുവനന്തപുരം.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷൻ ഓഫീസറായ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ്. മേല്‍വിലാസം ചുവടെ ചേര്‍ക്കുന്നു.
ശ്രീ.സജിത് കുമാര്‍.റ്റി
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷൻ ഓഫീസർ &
എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ (പി.റ്റി)
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്
തിരുവനന്തപുരം.
ഫോൺ:- 0471-2301249
email: deker.emp.lbr@kerala.gov.in
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ ഡെപ്യൂട്ടി ഡയറക്ടർ (പി.റ്റി) നല്‍കുന്ന വിവരം സ്വീകാര്യമല്ലെങ്കില്‍ അപ്പീലധികാരിയായ ജോയിന്റ് ഡയറക്ടര്‍ക്ക് 30 ദിവസത്തിനുള്ളില്‍ അപ്പീൽ സമര്‍പ്പിക്കാവുന്നതാണ്. അപ്പീലധികാരിയുടെ മേല്‍വിലാസം ചുവടെ ചേര്‍ക്കുന്നു.
എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്
ആറാം നില, തൊഴില്‍ ഭവൻ
വികാസ് ഭവന്‍ പി.ഒ
തിരുവന്തപുരം – 695033
email: deker.emp.lbr@kerala.gov.in
വിജിലൻസ് സെൽ
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പിൽ എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടർ സ്റ്റേറ്റ് വിജിലൻസ് ഓഫീസറായി ഒരു വിജിലൻസ് സെൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. വകുപ്പിലെ ജീവനക്കാരുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പരാതിയുള്ള പക്ഷം വിജിലൻസ് സെല്ലിൽ പരാതി നൽകാവുന്നതാണ്.
പരാതി നൽകേണ്ട വിലാസം
ശ്രീ.പി.കെ.മോഹനദാസ്
സ്റ്റേറ്റ് വിജിലൻസ് ഓഫീസര്‍ & എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്,
തൊഴിൽ ഭവൻ, ആറാം നില,
വികാസ് ഭവൻ പി ഒ.
തിരുവനന്തപുരം – 33